വർണവിവേചനം: ഫോർമുല വണിനെതിരെ ഹാമിൽട്ടൺ

ഹംഗേറിയൻ ഗ്രാൻറ് പ്രി ഫോർമുല മത്സരത്തിനു മുന്നോടിയായി വർണവിവേചനത്തിനെതിരെ മുട്ടു കുത്തി പ്രതിഷേധിക്കുന്നതിനിടെ തന്നെ ആശയക്കുഴപ്പം പ്രകടമായിരുന്നു
വർണവിവേചനം: ഫോർമുല വണിനെതിരെ ഹാമിൽട്ടൺ

വർണ വിവേചനത്തിനെതിരെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ ടീമംഗങ്ങൾക്ക് വിമുഖതയെന്ന് ലോക കാറോട്ട ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ. ഹംഗേറിയൻ ഗ്രാൻറ് പ്രി ഫോർമുല ചാമ്പ്യൻപട്ടം കരസ്ഥമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഹാമിൽട്ടന്റെ പ്രസ്താവന.

സഹജീവികളോടുള്ള വിവേചനത്തിനറുതി വരുത്തുന്നതിനുള്ള സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുവാൻ സഹ ടീമംഗങ്ങൾ തയ്യാറാകുന്നില്ലെന്ന തുറന്നുപറച്ചിലാണ് ഹാമിൽട്ടൻ്റേത്. ഹംഗേറിയൻ ഗ്രാൻറ് പ്രി ഫോർമുല മത്സരത്തിനു മുന്നോടിയായി വർണവിവേചനത്തിനെതിരെ മുട്ടു കുത്തി പ്രതിഷേധിക്കുന്നതിനിടെ തന്നെ ആശയക്കുഴപ്പം പ്രകടമായിരുന്നു. സഹ ടീമംഗങ്ങളിൽ പലരും ഈ ഐക്യദാർഢ്യത്തിൽ ഭാഗഭാക്കാകുവാൻ തയ്യാറായില്ല. ആസ്ട്രേലിയൻ ഗ്രാൻ്റ് പ്രി മത്സരത്തിനിടെയിലും ഫോർമുല വൺ ടീമംഗങ്ങളുടെ വർണ വിവേചന വിരുദ്ധ മനോഭാവം പ്രകടമാക്കപ്പെട്ടിരുന്നു - എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ശരീരനിറത്തിൻ്റെ അടിസ്ഥാനത്തിലുള്ള അസമത്വം. ഈ സാമൂഹിക തിന്മക്കെതിരെ യുള്ള പോരാട്ടത്തിൽ പങ്കാളികളാകുന്നതിൽ നിന്ന് ഫോർമുല വൺ ടീമംഗങ്ങൾ മാറിനിൽക്കുന്നത് ഖേദകരമാണ്. വർണവിവേചനത്തിനെതിരെ ലോകത്തിന് സന്ദേശം നൽകാൻ ഫോർമുല വൺ അതിൻ്റെ പ്രതബദ്ധത നിർവ്വേറ്റേണ്ടതുണ്ട്-ഹാമിൽട്ടൺ ഇൻസ്റ്റൻ്റ് ഗ്രാമിൽ കുറിച്ചു.

ഫ്രഞ്ച് ഗ്രാൻ്റ് പ്രി മത്സരം വിക്ഷീ യ്ക്കാത്തെിയവരടക്കം വർണവിവേചന വിരുദ്ധ വാക്യങ്ങൾ ആലേഖനം ചെയ്ത ടി - ഷർട്ടുകൾ ധരിച്ചെത്തിയത് ശ്രദ്ധേയമായി. അമേരിക്കയിലെ മിനിയ പൊളിസ് പോലിസിൻ്റെ കാൽമുട്ടനടിയിൽ ശ്വാസം കിട്ടാതെ അകാലത്തിൽ ജീവൻ നഷ്ടപ്പെട്ട കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡ്. തുടർന്നുണ്ടായ ക്യാമ്പയൻ - ബ്ലാക്ക് ലൈവസ് മാറ്റേർ. ഈ ഘട്ടത്തിൽ ലോക കാറോട്ട മത്സരത്തിലെ പ്രധാനികളായ ഫോർമുല വണിൻ്റെ വർണവിവേചന അനുകൂല നിലപാട് തുറന്നു കാണിക്കുന്നതിനു തുല്യമായി ഹാമിൽട്ടൻ്റെ തുറന്നുപറച്ചിൽ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com