ഭഗവാന്‍ രാമന്റെ അനുഗ്രഹം ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റും: ആശസയുമായി കെജരിവാള്‍
Top News

ഭഗവാന്‍ രാമന്റെ അനുഗ്രഹം ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റും: ആശസയുമായി കെജരിവാള്‍

'ഭൂമി പൂജാ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നതായി കെജരിവാള്‍ ട്വീറ്റില്‍ പറഞ്ഞു.

News Desk

News Desk

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് ആശസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഭഗവാന്‍ രാമന്റെ അനുഗ്രഹം ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റുമെന്ന് കെജരിവാള്‍ പറഞ്ഞു.

'ഭൂമി പൂജാ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നതായി കെജരിവാള്‍ ട്വീറ്റില്‍ പറഞ്ഞു. ഭഗവാന്‍ രാമന്‍ നമ്മെ അനുഗ്രഹിക്കട്ടെ. രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യയ്ക്ക് പട്ടിണിയെയും ദാരിദ്ര്യത്തെയും നിരക്ഷരതയെയും ഇല്ലാതാക്കാനാവും. ഇന്ത്യയെ ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാക്കാനാവും. വരുംനാളുകളില്‍ ലോകത്തിന് ദിശ നിര്‍ണയിക്കുക ഇന്ത്യയാവുമെന്ന് കെജരിവാള്‍ പറഞ്ഞു.

പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.175 പേര്‍ ചടങ്ങില്‍ പങ്കെടുക്കും.

Anweshanam
www.anweshanam.com