ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; പൂ​ക്കോ​യ ത​ങ്ങ​ള്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

പൂക്കോയ തങ്ങളുടെ മകൻ ഹിഷാമിനെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്
ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; പൂ​ക്കോ​യ ത​ങ്ങ​ള്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്. പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങൾ ഒളിവിൽ പോയെന്നാണ് വിവരം.

പൂക്കോയ തങ്ങളുടെ മകൻ ഹിഷാമിനെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളും വഞ്ചന കേസിൽ പ്രതിയാണ്. ഹിഷാം ദുബായിലേക്ക് കടന്നെന്നാണ് സൂചന.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം.​സി. ക​മ​റു​ദ്ദീ​നെ ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ ന​ല്‍​കി. കാ​ഞ്ഞ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റി​നാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കമറുദ്ദീൻ എംഎൽഎയുടെ ജാമ്യഹർജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും.

ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവർത്തകനെന്ന നിലയിൽ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com