നിയന്ത്രണത്തിന് പുറമെ രോഗവ്യാപനം കൂടുതലുള്ള ജില്ലയിൽ ലോക്ക് ഡൗൺ ഏർപെടുത്തിയേക്കും ; മുഖ്യമന്തി

ആവശ്യവസ്തുക്കൾ വിൽക്കുന്ന കട മാത്രമേ തുറക്കാൻ അനുവദിക്കൂ. ഹോട്ടൽ,റെസ്റ്റോറന്റ് എന്നിവയിൽ പാർസൽ വിതരണത്തിന് മാത്രമാണ് അനുമതി.
നിയന്ത്രണത്തിന് പുറമെ രോഗവ്യാപനം കൂടുതലുള്ള ജില്ലയിൽ ലോക്ക് ഡൗൺ ഏർപെടുത്തിയേക്കും ; മുഖ്യമന്തി

തിരുവനന്തപുരം: നിലവിലെ നിയന്ത്രണത്തിന് പുറമെ രോഗവ്യാപനം കൂടുതലുള്ള ജില്ലയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന -കേന്ദ്ര സർക്കാർ ഓഫീസുകൾ അവശ്യ സേവനത്തിന് മാത്രം ഉപയോഗിക്കും. ആവശ്യവസ്തുക്കൾ വിൽക്കുന്ന കട മാത്രമേ തുറക്കാൻ അനുവദിക്കൂ. ഹോട്ടൽ,റെസ്റ്റോറന്റ് എന്നിവയിൽ പാർസൽ വിതരണത്തിന് മാത്രമാണ് അനുമതി.

എയർപോർട്ട് ,റെയിൽവേ ജീവനക്കാർക്ക് തടസ്സമുണ്ടാകില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാടുകൾ നടത്തണം. അതിഥി തൊഴിലാളികൾക്ക് അതാത് സ്ഥലത്ത് ജോലിയെടുക്കാൻ തടസ്സമില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com