തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീളും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധം.
തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീളും

ചെന്നൈ: കോവിഡ് ഭീതിയേറുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ-പാസ് നിർബന്ധമാക്കി.

സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ബസ് സർവ്വീസും ടാക്സി സർവ്വീസും ഉണ്ടാകില്ല. അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് 7 വരെ തുറക്കാൻ അനുമതിയുണ്ട്.

എല്ലാ ഞാറാഴ്ചകളിലും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. രാത്രി യാത്രാ നിയന്ത്രണം തുടരുമെന്നും ജിമ്മും യോഗാ കേന്ദ്രവും ഷോപ്പിങ്ങ് മാളുകളും തുറക്കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com