വോട്ടെണ്ണൽ ദിനത്തിൽ ലോക്‌ഡൗൺ: ഹർജികൾ ഇന്ന് പരിഗണിക്കും

വോട്ടെണ്ണൽ ദിനത്തിൽ ലോക്‌ഡൗൺ: ഹർജികൾ ഇന്ന് പരിഗണിക്കും

കൊ​ച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ ​മെയ് ര​ണ്ടി​ന് ആ​ള്‍​ക്കൂ​ട്ട​വും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കാ​ന്‍ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ഡൗ​ണു​മ​ട​ക്കം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ർജി​ക​ള്‍ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

മെയ് ഒ​ന്നി​ന് രാ​ത്രി മു​ത​ല്‍ വോട്ട്​ എ​ണ്ണു​ന്ന ​മെയ് ര​ണ്ടി​ന് രാ​ത്രി​വ​രെ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി അ​ഡ്വ. വി​നോ​ദ് മാ​ത്യു വി​ല്‍​സ​ണ്‍, ​മെയ് ര​ണ്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തിെന്‍റ അ​ക​ത്തും പ​രി​സ​ര​ത്തും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ല്ലാ​തെ അ​നു​വ​ദി​ക്ക​രു​തെ​ന്നും കൂ​ട്ടം​കൂ​ടി​യു​ള്ള വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​വും മ​റ്റും നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം ശാ​സ്ത്രി​ന​ഗ​ര്‍ സ്വ​ദേ​ശി എ.​കെ. ശ്രീ​കു​മാ​ര്‍, വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ ആ​റു​മു​ത​ല്‍ 48 മ​ണി​ക്കൂ​ര്‍ നാ​ലു​പേ​രി​ല​ധി​കം വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​ത് പ​ക​ര്‍​ച്ച​വ്യാ​ധി ഓ​ര്‍​ഡി​ന​ന്‍​സി​ലെ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നി​രോ​ധി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ആ​രോ​ഗ്യ​വി​ദ​ഗ്ധ​നാ​യ കൊ​ല്ലം മ​രു​ത്ത​ടി സ്വ​ദേ​ശി ഡോ. ​എ​സ്. ഗ​ണ​പ​തി എ​ന്നി​വ​ര്‍ ന​ല്‍​കി​യ മൂ​ന്ന്​ ഹ​ർജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ സ​മ​യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​താ​ണ് കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് മൂ​ന്ന്​ ഹ​ർജി​യി​ലും പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച മു​മ്ബ് കേ​ര​ള​ത്തി​ല്‍ പ്ര​തി​ദി​നം 2798 കേ​സാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്. പോ​സി​റ്റി​വ് നി​ര​ക്ക് 5.15 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും പോ​സി​റ്റി​വ് നി​ര​ക്കി​ലും മൂ​ന്നി​ര​ട്ടി വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്.

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ത​ടി​ച്ചു കൂ​ടു​ന്ന​ത് ത​ട​യ​ണം, വോ​ട്ടെ​ണ്ണ​ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​നി​ധി​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഹ​ര​ജി​ക്കാ​ര്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്

No stories found.
Anweshanam അന്വേഷണം
www.anweshanam.com