തദ്ദേശ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്.
തദ്ദേശ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഇതുവരെ ലഭിച്ചത് 82,810 പത്രികകളാണ്. പഞ്ചായത്തുകളിലേക്ക് 64,767, ബ്ലോക്ക് പഞ്ചായത്തില്‍ 5612, ജില്ലാ പഞ്ചായത്തില്‍ 664 എന്നിങ്ങനെയാണ് പത്രികകളുടെ എണ്ണം.

മുനിസിപ്പാലിറ്റികളിലേക്ക് 9865ഉം ആറ് കോര്‍പ്പറേഷനിലേക്ക് 1902ഉം പത്രിക ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് അവസാനിക്കുന്ന പത്രികാ സമര്‍പ്പണം 12 മുതലാണ് ആരംഭിച്ചത്. അവസാന ദിനമായ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പത്രികാ സമര്‍പ്പണത്തിന് എത്തിയേക്കും. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്.

അതേസമയം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടത്തുന്നത്. ആദ്യ ഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാം ഘട്ടം ഡിസംബര്‍ പത്തിനും മൂന്നാം ഘട്ടം ഡിസംബര്‍ 14നും നടക്കും. ഡിസംബര്‍ 16 ന് ഫലം പ്രഖ്യാപിക്കും.

Related Stories

Anweshanam
www.anweshanam.com