തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പി.സി ജോര്‍ജ് എം.എല്‍.എ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് പി.സി ജോര്‍ജിന്റെ ഹരജിയില്‍ പറയുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പി.സി ജോര്‍ജ് എം.എല്‍.എ

എറണാകുളം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് പി.സി ജോര്‍ജിന്റെ ഹരജിയില്‍ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പി.സി ജോര്‍ജിന്റെ ഹരജിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കുമെന്നും പി.സി ജോര്‍ജ് ഹരജിയില്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com