തദ്ദേശ തെരഞ്ഞെടുപ്പ്; ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികള്‍

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും വോട്ടെണ്ണല്‍ നടക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ്; ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികള്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. നാളെ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും വോട്ടെണ്ണല്‍ നടക്കുക. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യം കോവിഡ് ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളാവും ആദ്യം എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍.

ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേക്കും ഫലം ആദ്യമറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണല്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ ഭരണാധികാരികളുടെ ചുമതലയില്‍ എണ്ണും . മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ ഭരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.

എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് ക്രമീകരണം നടത്തുക. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളിലേയും വോട്ടുകള്‍ ഒരു ടേബിളില്‍ എണ്ണും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് നടക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരേയും ഉപാധ്യക്ഷന്മാരേയും ഈ മാസം തന്നെ തെരഞ്ഞെടുക്കും

Related Stories

Anweshanam അന്വേഷണം
www.anweshanam.com