അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര

പ്രശ്നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇന്ന് വിധിയെഴുതും. പ്രശ്നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ ആറുമണിയോടെ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്.

1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും കനത്ത സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിനത്തിലേക്കായി വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 16നാണ് ഫലം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com