തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംങ്

അഞ്ച് ജില്ലകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംങ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംങ് രേഖപ്പെടുത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 9.27 ശതമാനം പോളിംങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ജില്ലകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 10 ശതമാനം പോളിങാണ് ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം, തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 8.3 ശതമാനം. കൊല്ലം ജില്ലയില്‍ 9 .55, ആലപ്പുഴ ജില്ലയില്‍ 9.5, ഇടുക്കി ജില്ലയില്‍ 9 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com