തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍

വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കും. ഒന്നാം ഘട്ടം ഡിസംബര്‍ 8, രണ്ടാം ഘട്ടം ഡിസംബര്‍ 10, മൂന്നാം ഘട്ടം ഡിസംബര്‍ 14. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഡിസംബര്‍ 31നകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കണം. 1199 സദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്.

ഡിസംബര്‍ 8 ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.

ഡിസംബര്‍ 10 വ്യാഴാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് വയനാട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക.

മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14 തിങ്കളാഴ്ചയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരിക്കും ഈ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കുക.

കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Stories

Anweshanam
www.anweshanam.com