വോട്ടെണ്ണല്‍ തുടങ്ങി

ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്.
വോട്ടെണ്ണല്‍ തുടങ്ങി

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍.

ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണല്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഈ മാസം 2ന് വിജയികളുടെ സത്യപ്രതിജ്ഞ നടക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരേയും ഉപാധ്യക്ഷന്മാരേയും ഈ മാസം തന്നെ തെരഞ്ഞെടുക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com