
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള അവസനാഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്. നാല് ജില്ലകളിലായി 68.02 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്, ഇതുവരെ 68.7 ശതമാനം വോട്ട് രേഖപ്പെടുത്തി.
കോഴിക്കോട് 68, കണ്ണൂര്‍ 67.8, കാസര്‍കോട് 66.5 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.
നാലു ജില്ലകളില്‍ പലേടത്തും വിവിധ മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നാദാപുരത്ത് സംഘര്‍ഷത്തെ തുടര്‍ന്ന പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.