റീപോളിങ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫിന് വിജയം

വോട്ടിങ് യന്ത്രത്തിലെ തകരാറുകാരണം വോട്ടെണ്ണാന്‍ സാധിക്കാത്തതിനാലാണ് രണ്ടിടങ്ങളിലും റീപോളിങ് നടത്തിയത്
റീപോളിങ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫിന് വിജയം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ റീപോളിങ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫിന് ജയം. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ മുസ്‌ലിം ലീഗിലെ ജാഫര്‍ കുന്നത്തേരി 99 വോട്ടുകള്‍ക്ക് ജയിച്ചു. യുഡിഎഫ് – 378, എൽഡിഎഫ് സ്വതന്ത്രൻ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.

വയനാട് ബത്തേരി നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ അസീസ് മാടാലയാണ് ജയിച്ചത്. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അസീസ് മാടാല (ആഎൻസി) -391, അസൈനാർ സ്വതന്ത്രൻ -255, ബീരാൻ പിഎം -സിപിഐ -167, സുധീർ എഎം -ബിജെപി -16 എന്നിങ്ങനെയാണ് ഫലം. 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

വോട്ടിങ് യന്ത്രത്തിലെ തകരാറുകാരണം വോട്ടെണ്ണാന്‍ സാധിക്കാത്തതിനാലാണ് രണ്ടിടങ്ങളിലും റീപോളിങ് നടത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com