അവസാനഘട്ട വോട്ടെടുപ്പ് നാളെ; നാല് ജില്ലകള്‍ വിധിയെഴുതും, ഇന്ന് നിശബ്ധപ്രചാരണം

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് നാളെ ബൂത്തുകളിലേക്ക് എത്തുക.
അവസാനഘട്ട വോട്ടെടുപ്പ് നാളെ; നാല് ജില്ലകള്‍ വിധിയെഴുതും, ഇന്ന് നിശബ്ധപ്രചാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകള്‍ വിധിയെഴുതും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് നാളെ ബൂത്തുകളിലേക്ക് എത്തുക. ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം.

പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ഒന്പതു മുതല്‍ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും വിതരണം നടത്തുക. പോളിങ് സാമഗ്രികള്‍ക്കൊപ്പം പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങി കോവിഡ് തടയാനുള്ള സാമഗ്രികളും വിതരണം ചെയ്യും. കമാന്‍ഡോ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക.

അവസാനഘട്ടത്തില്‍ നാല് ജില്ലകളിലെ 89,37,158 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലായി 22969 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. പോളിങ് ബൂത്തിലെത്തുന്നവര്‍ സ്വന്തമായി പേന കൊണ്ടുവരുന്നത് ഉള്‍പ്പെടെ കോവിഡ് ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറത്ത് 100ഉം കോഴിക്കോട് 120ഉം കണ്ണൂരില്‍ 940ഉം കാസര്‍കോട് 127ഉം പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇവയില്‍ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com