തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്ന
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികള്‍ ഇന്ന് അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. കോര്‍പ്പറേഷനുകളില്‍ 11.30നാണ് സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങ്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്. കോര്‍പ്പറേഷനില്‍ ജില്ലാ കലക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.

അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലെയും അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 28നു നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30നാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com