ലൈഫ് മിഷന്‍ ക്രമക്കേട്: യു വി ജോസിന്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂര്‍

ലൈഫ് മിഷന്‍ ക്രമക്കേട്: യു വി ജോസിന്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂര്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂര്‍. റെഡ് ക്രസ്ന്‍റ് രണ്ട് സ്ഥാപനങ്ങളുമായി കരാര്‍ ഉണ്ടാക്കിയത് അറിഞ്ഞിരുന്നില്ലെന്നും യൂണിടാക്കിന്റെ പ്ലാന്‍ വന്ന ശേഷമാണ് കമ്പനിയെ ഏല്‍പ്പിച്ച കാര്യം അറിയുന്നതെന്നും ജോസ് വിജിലന്‍സിന് മൊഴി നല്‍കി - ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു

റെഡ് ക്രസന്റും ലൈഫ് മിഷനുമായുള്ള ധാരണാപത്രം ഒപ്പിട്ടതും നിര്‍മ്മാണക്കമ്ബനിയായ യൂണിടാക്കുമായുള്ള കത്തിടപാടുകള്‍ നടത്തിയതും യു വി ജോസാണ്. ഈ സാഹചര്യത്തിലാണ് യു വി ജോസിനെ ചോദ്യം ചെയ്തത്. ഹാബിറ്റാന്‍്റിന്‍്റെ പ്ലാനില്‍ നിന്നും കുറച്ച്‌ വ്യത്യാസങ്ങള്‍ മാത്രമാണ് യൂണിടാക്ക് വരുത്തിയതെന്ന് ജോസിന്‍റെ മൊഴിയിലുണ്ട്.

ജോസിന്റെ മൊഴിയില്‍ ശിവശങ്കറിനെതിരെയും പരാമര്‍ശമെന്ന് സൂചന. യൂണിടാക്കിന് സഹായം നല്‍കാനായി ശിവശങ്കര്‍ പല പ്രാവശ്യം വിളിച്ചുവെന്ന് മൊഴിയിലുണ്ടെന്നാണ് വിവരം. നേരത്തെ സിബിഐയും ഈ കേസില്‍ യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com