ലൈഫ് മിഷന്‍ ഇടപാട്: വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍

ലൈഫ് മിഷന്‍ ഇടപാടില്‍ യുവി ജോസിന്റെ മൊഴി എടുക്കാന്‍ വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍ എത്തി.
ലൈഫ് മിഷന്‍ ഇടപാട്: വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ യുവി ജോസിന്റെ മൊഴി എടുക്കാന്‍ വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍ എത്തി. നേരത്തെ തന്നെ വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് യുവി ജോസില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയുക. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കി എന്തിന് യൂണിടാക്കിനെ ഉള്‍പ്പെടുത്തിയെന്ന് അന്വേഷണ സംഘം ചോദിക്കും. വിജിലന്‍സിന് ലഭിച്ച ചില ഫയലുകളിലെ സംശയങ്ങളും ദുരീകരിക്കും.ഇന്നലെ ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജിശങ്കറിന്റെ മൊഴിയെടുത്തിരുന്നു. കരാര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയാണ് വിജിലന്‍സിന്റെ ലക്ഷ്യം. ഇതിന് ശേഷം വടക്കാഞ്ചേരിയില്‍ നേരിട്ടെത്തി പരിശോധന നടത്തും.

Related Stories

Anweshanam
www.anweshanam.com