ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ല; സുപ്രീം കോടതി

അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ല; സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, കേസില്‍ സിബിഐയ്ക്കും അനില്‍ അക്കരെ എംഎല്‍എയ്ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു.

ഫെഡറല്‍ വ്യവസ്ഥയുടെ അന്തസത്തയെ ബാധിയ്ക്കുന്ന വിധത്തിലുള്ള ഇടപെടലാണ് സിബിഐയുടേതെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ വാദം. സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിക്കുന്നു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു. സിബിഐയ്ക്കും കേന്ദ്രത്തിനും നാലാഴ്ചത്തെ സമയമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി അനുവദിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com