ലൈഫ് മിഷന്‍; സിബിഐ അന്വേഷണം കേരളം ആവശ്യപ്പെട്ടിട്ടെന്ന് കേന്ദ്രസർക്കാർ

'വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അഴിമതിയുടെ തെളിവാണ്'
ലൈഫ് മിഷന്‍; സിബിഐ അന്വേഷണം കേരളം ആവശ്യപ്പെട്ടിട്ടെന്ന് കേന്ദ്രസർക്കാർ

കൊച്ചി: ലൈഫ് മിഷനിൽ സിബിഐ അന്വേഷണം കേരളം ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു മുഖ്യമന്ത്രി ജൂലൈ എട്ടിന് കത്ത് നൽകിയിട്ടുണ്ടെന്നും സ്വർണക്കടത്ത് കേസിലെ എല്ലാ കാര്യങ്ങളുടെയും വസ്തുത വെളിച്ചത്ത് കൊണ്ടുവരണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയത്.

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എക്സിക്യൂട്ടീവ് ഉത്തരവിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസ് ആയതിനാൽ വിജിലൻസ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അഴിമതിയുടെ തെളിവാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സന്തോഷ്‌ ഈപ്പന്റെ ഹർജിയ്ക്കുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Related Stories

Anweshanam
www.anweshanam.com