ഐ ഫോണുകള്‍ പിടിച്ചെടുക്കും; ഫോണ്‍ ലഭിച്ചവർക്കെല്ലാം നോട്ടീസ്

പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോണ്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു
ഐ ഫോണുകള്‍ പിടിച്ചെടുക്കും; ഫോണ്‍ ലഭിച്ചവർക്കെല്ലാം നോട്ടീസ്

തിരുവനന്തപുരം: ലൈഫ് കരാര്‍ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് വാങ്ങി നല്‍കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ഐഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും.

പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോണ്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകള്‍ കൂടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിജിലന്‍സ് നടത്തുന്നത്. അതേസമയം, ഒരു ഫോൺ ഉപയോഗിക്കുന്ന ആളെ ഇനിയും കണ്ടെത്താൻ ഉണ്ട്. ഇത് ആർക്കാണ് നൽകിയതെന്ന കാര്യം അന്വേഷണത്തിലാണ്.

Related Stories

Anweshanam
www.anweshanam.com