ലൈഫ് മിഷന്‍ കേസ്; സിബിഐക്ക് തിരിച്ചടി

വേഗം വാദം കേൾക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
ലൈഫ് മിഷന്‍ കേസ്; സിബിഐക്ക് തിരിച്ചടി

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേട് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട ഭാഗിക സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹര്‍ജി തള്ളി ഹൈക്കോടതി. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദം വേണമെന്നുമുള്ള ആവശ്യവുമായാണ് സിബിഐ ഹൈക്കോടതിയിൽ എത്തിയത്.

എതിര്‍ സത്യവാങ്മൂലം എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്‍റെ മറുപടി. വകുപ്പ്തല കാര്യമായതിനാലാണ് കാലതാമസം എന്നും സിബിഐ വിശദീകരിച്ചു. എന്നാൽ പിന്നെ എന്തിനാണ് വേഗത്തിൽ ഹർജി പരിഗണിക്കാൻ അപേക്ഷ നൽകിയതെന്നായിരുന്നു കോടതിയുടെ ചോദ്യം.

കേസിൽ സാങ്കേതികമായ തിരിച്ചടിയാണ് സിബിഐക്ക് കോടതിയിൽ നിന്ന് ഉണ്ടായത്. അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. അതേസമയം എതിർ സത്യവങ്മൂലം നൽകി പുതിയ ഹർജി നൽകാം. അതിനു ശേഷം കേസ് എപ്പോൾ പരിഗണിക്കണം എന്ന് തീരുമാനിക്കാം എന്നും കോടതി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com