ലൈഫ് മിഷന്‍ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

സിഇഒ യുവി ജോസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബഞ്ചിന്‍റെ ഇടക്കാല സ്റ്റേ
ലൈഫ് മിഷന്‍ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലൈഫ് മിഷന്‍ കേസ് നാളെ (ചൊവ്വാഴ്ച) ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്‍റെ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസ് പരിഗണിക്കുക. ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.

ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യുവി ജോസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബഞ്ചിന്‍റെ ഇടക്കാല സ്റ്റേ.

എഫ്സിആര്‍എ നിയമത്തിലെ വ്യവസ്ഥകളും സിബിഐ ലഭ്യമാക്കിയ രേഖകളും പരിശോധിക്കുമ്ബോള്‍ ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ന്യായീകരിക്കാന്‍ ആകില്ല. ലൈഫ് മിഷന്‍ വിദേശ പണം നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്നായിരുന്നു കോടതി ഉത്തരവ്.

Related Stories

Anweshanam
www.anweshanam.com