ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ രംഗത്തിറങ്ങണം; ജിഗ്‌നേഷ് മേവാനി
Top News

ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ രംഗത്തിറങ്ങണം; ജിഗ്‌നേഷ് മേവാനി

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ തടവില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എ യുമായ ജിഗ്‌നേഷ് മേവാനി

By News Desk

Published on :

അഹമ്മദാബാദ്: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ തടവില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എ യുമായ ജിഗ്‌നേഷ് മേവാനി. ''അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സത്യം പറഞ്ഞതിന് ഇന്ത്യയിലെ ശ്രദ്ധേയനായ ഒരു ഡോക്ടര്‍ ജയിലിലാണെന്ന കാര്യം ലോകത്തെ അറിയിക്കണം. കോവിഡ് കാലത്ത് തടവുകാരെ വിട്ടയക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി എല്ലാ പരിശ്രമവും നടത്തണമെന്നും'' -അദ്ദേഹം ട്വിറ്ററില്‍ ആഹ്വാനം ചെയ്തു.

Anweshanam
www.anweshanam.com