
തിരുവനന്തപുരം: ധനകാര്യബില്‍ നിയമസഭ പാസാക്കി. അവിശ്വാസ പ്രമേയത്തിന് മേലുള്ള ചര്‍ച്ച അല്പസമയത്തിനകം നടക്കും. വി.ഡി സതീശന് പ്രേമയം അവതരിപ്പിക്കും.അഞ്ച് മണിക്കൂറാണ് ചര്‍ച്ചക്ക് സമയം അനുവദിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസ്.കെ മാണി വിഭാഗം അറിയിച്ചു.
അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന് പദ്ധതി, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ നിരവധിയാണ്. സര്‍വ്വ സന്നാഹവുമെടുത്ത് പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംഎല്‍എമാരും മറുവശത്ത്. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനം സമാനതകളില്ലാത്ത രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പ്. കോവിഡ് പ്രോട്ടാകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് സഭാ സമ്മേളനം നടക്കുന്നത്. അതേസമയം എംഎല്‍എയുടെ പിഎക്കും നിയമസഭാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.