ഇടതുപക്ഷ എംപിമാര്‍ ഹത്രാസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവെച്ചു

സിപിഎം, സിപിഐ, എല്‍ജെഡി പാര്‍ട്ടികളുടെ എംപിമാരാണ് ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്
ഇടതുപക്ഷ എംപിമാര്‍ ഹത്രാസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യത്തെ ഇടതുപക്ഷ എംപിമാര്‍ ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. പെണ്‍കുട്ടിയുടെ കുടുംബം എംപിമാരെ കാണാന്‍ ഇന്ന് അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര മാറ്റിവെച്ചത്.

സിപിഎം, സിപിഐ, എല്‍ജെഡി പാര്‍ട്ടികളുടെ എംപിമാരാണ് ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. കുടുംബാംഗങ്ങളില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. ജില്ലാ കളക്ടറുമായും പൊലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്തുമെന്നും എംപിമാര്‍ അറിയിച്ചിരുന്നു.

സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എളമരം കരീം, ബികാശ് രഞ്ജന്‍ ഭട്ടാചാര്യ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം പറഞ്ഞിരുന്നു. എന്നാൽ, യാത്ര മാറ്റിവെക്കുകയായിരുന്നു. അതേസമയം യാത്ര ഉപേക്ഷിച്ചിട്ടില്ല.

Related Stories

Anweshanam
www.anweshanam.com