
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുമെന്നും ബിജെപിയുടെ പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് വോട്ടുതേടുന്നത് വികസനമുന്നേറ്റം ചൂണ്ടിക്കാട്ടി മാത്രമാണ്. സര്‍ക്കാരിനെതിരെ വലതുപക്ഷം നടത്തുന്ന അപവാദപ്രചരണം ജനം തള്ളും. യുഡിഎഫിന് മുദ്രാവാക്യം ഇല്ലാതായി. ദുരാരോപണങ്ങളല്ലാതെ മറ്റൊന്നും പറയാനില്ല. അഴിമതിക്കെതിരെ വോട്ടുതേടുന്നത് അഴിമതിയില്‍ മുങ്ങിയവരെന്ന് പിണറായി ആരോപിച്ചു.
ബിജെപിക്ക് കേരളം പിടിക്കുമെന്ന് അവകാശപ്പെടാന്‍ പോലും കെല്‍പ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് ഒരേസമയം ബിജെപിയുമായും ജമാ അത്തെ ഇസ്ളാമിയുമായും കൈകോര്‍ക്കുന്നു. നാല് മാസത്തിനിടെ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചാലും ക്രൂര കൊലപാതകങ്ങളില്‍ വേദനയും പ്രതിഷേധവും ജനങ്ങളിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.