കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫ് സമരം

കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം കിഫ്ബി വിഷയത്തില്‍ സിഎജിക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫ് സമരം

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധം ഇന്ന് നടക്കും. സംസ്ഥാനത്തുടനീളമായി ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിലാണ് എല്‍ഡിഎഫ് പ്രതിഷേധം. കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം കിഫ്ബി വിഷയത്തില്‍ സിഎജിക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇടതുപക്ഷം സമരം ശക്തമാക്കുന്നത്. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി കേസുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടികളും എൽഡിഎഫിനെ കുഴക്കുന്നുണ്ട്.

അതേസമയം, സ്വര്‍ണക്കളളക്കടത്ത്, ഡോള‍ര്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

Related Stories

Anweshanam
www.anweshanam.com