എൽ ഡി എഫിന് ചരിത്രവിജയം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത് പോലെ എല്ലാ ആരോപണങ്ങളും ജനങ്ങൾ തള്ളും .
എൽ ഡി എഫിന് ചരിത്രവിജയം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ :എൽ ഡി എഫിന് ചരിത്രവിജയം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ജനങ്ങളുടെ കരുത്താണ് ഈ തിരഞ്ഞെടുപ്പിൽ പ്രകടമാവുക .ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നുവെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുക്കില്ല .

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത് പോലെ എല്ലാ ആരോപണങ്ങളും ജനങ്ങൾ തള്ളും .പിണറായിലെ ആർ സി അമല ബേസിക് സ്‌കൂളിൽ പിണറായി വിജയനും ഭാര്യയും വോട്ട് രേഖപ്പെടുത്തി .കേരളത്തിൽ 2016 മുതൽ സർക്കാർ എന്തൊക്കെ പ്രവർത്തനം നടത്തിയോ ,അതിനൊക്കെ ജനം ഒപ്പം ഉണ്ടായിരുന്നു .

ജനങ്ങളാണ് സർക്കാരിന്റെ കൂടെ എല്ലാ കാലത്തും അണിനിരന്നത് .തദ്ദേശ തിരഞ്ഞെടുപ്പിൽ പയറ്റിയ അതേ അടവാണ് യു ഡി എഫും ബി ജെ പിയും ഇത്തവണ പയറ്റിയത് .കരുതി വച്ച ബോംബ് എല്ലാം പുറത്തെടുക്കാൻ കഴിഞ്ഞോ എന്നത് അറിയില്ല .എന്നാൽ എന്തിനെയും നേരിടാൻ ജനം സന്നധം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com