എൽഡിഎഫ് യോഗം ഇന്ന്; ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ചർച്ചയാകും

മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട.
എൽഡിഎഫ് യോഗം ഇന്ന്; ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ചർച്ചയാകും

തിരുവനന്തപുരം: നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ എതിർത്ത സിപിഐ നിലപാട് മാറ്റിയതോടെ കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി പ്രവേശനത്തിന് തടസം നീങ്ങിയിരുന്നു.

പാലാ സീറ്റിൽ നിലനിൽക്കുന്ന തർക്കമാണ് എൽഡിഎഫിലെ പ്രധാന പ്രശ്നം. നിയമസഭാ സീറ്റ് ചർച്ചകൾ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ നിർത്തിയുള്ള ചർച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചർച്ചയായേക്കും.

ജോസ് വിഭാഗത്തിന്‍റെ എൽഡിഎഫ് പ്രവേശനത്തെ എതിർക്കേണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എകെജി സെന്‍ററിൽ നടന്ന പിണറായി കോടിയേരി കാനം ചർച്ചയാണ് നടപടികൾ വേഗത്തിലാക്കിയത്.

Related Stories

Anweshanam
www.anweshanam.com