എല്‍ഡിഎഫ് മുന്നണി യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട
എല്‍ഡിഎഫ് മുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നണി യോഗം ഇന്ന് എകെജി സെന്ററിൽ ചേരും. മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യ യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ നേതാക്കളും പങ്കെടുക്കും.

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളും യോഗത്തില്‍ ഉയര്‍ന്നേക്കും. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സമരങ്ങളില്‍ ഘടകക്ഷികളുടെ പിന്തുണ നേടിയെടുക്കാനും സി പി എം ശ്രമിക്കുമ്പോള്‍ കക്ഷികളുടെ നിലപാടും യോഗത്തില്‍ അറിയിക്കും

Related Stories

Anweshanam
www.anweshanam.com