തദ്ദേശ തെരഞ്ഞെടുപ്പിൽ സർവ്വാധിപത്യ० നേടി ഇടത് മുന്നണി

941 ഗ്രാമപഞ്ചായത്തുകളിൽ 519 എണ്ണത്തിലും എൽഡിഎഫ് ഭരണം ഉറപ്പിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ  സർവ്വാധിപത്യ० നേടി ഇടത് മുന്നണി

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടത് സർവാധിപത്യ० തുടരുന്നു. മപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനുകളിലും എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്.

941 ഗ്രാമപഞ്ചായത്തുകളിൽ 519 എണ്ണത്തിലും എൽഡിഎഫ് ഭരണം ഉറപ്പിച്ചു. യുഡിഎഫിന് 366, എൻഡിഎ, 24, മറ്റുള്ളവർ 32 എന്നിങ്ങനെയാണ് മറ്റു കക്ഷികൾ.

ബ്ലോക്ക് പഞ്ചായത്തിൽ 152 ൽ എൽഡിഎഫ് 108 ഇടത്തും യുഡിഎഫ് 44 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ 10 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ നാലിടത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാനാവുന്നത്.

മുനിസിപ്പാലിറ്റികളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ആകെയുള്ള 86 എണ്ണത്തിൽ 45 ഇടത്ത് യുഡിഎഫ് മുന്നിട്ടുനിൽക്കുന്നു. 35 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com