കണ്ണൂരില്‍ 15 വാര്‍ഡില്‍ ഇടത്​ സ്​ഥാനാര്‍ഥികള്‍ക്ക്​​ എ​തി​രി​ല്ലാ​തെ വി​ജ​യം

ആ​ന്തൂ​രി​ലെ ര​ണ്ട്, മൂ​ന്ന്, 10, 11, 16, 24 വാ​ര്‍​ഡു​ക​ളി​ലാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ സി​പി​എം ജ​യി​ച്ച​ത്
കണ്ണൂരില്‍ 15 വാര്‍ഡില്‍ ഇടത്​ സ്​ഥാനാര്‍ഥികള്‍ക്ക്​​ എ​തി​രി​ല്ലാ​തെ വി​ജ​യം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ആ​ന്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സീ​റ്റു​ക​ളി​ല്‍ സി​പി​എമ്മിന് എ​തി​രി​ല്ലാ​തെ വിജയം. ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ആ​റു വാ​ര്‍​ഡു​ക​ളി​ലും ത​ളി​പ്പ​റ​മ്ബ് ന​ഗ​ര​സ​ഭ​യി​ലെ ഒ​രു വാ​ര്‍​ഡി​ലും കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്ബ് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ളി​ലും കോ​ട്ട​യം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ര്‍​ഡി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​തി​രി​ല്ല.

ആ​ന്തൂ​രി​ലെ ര​ണ്ട്, മൂ​ന്ന്, 10, 11, 16, 24 വാ​ര്‍​ഡു​ക​ളി​ലാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ സി​പി​എം ജ​യി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് (3 വാ​ര്‍​ഡു​ക​ള്‍) ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്ത് (ഒ​രു വാ​ര്‍​ഡ്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​തി​രി​ല്ല. ഇ​വി​ട​ങ്ങ​ളി​ല്‍ മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​രും പ​ത്രി​ക ന​ല്‍​കി​യി​ട്ടി​ല്ല.

പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയായ ആന്തൂരില്‍ കഴിഞ്ഞ തവണ 14 സീറ്റുകളില്‍ സി.പി.എം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അത്​ ആറായി ചുരുങ്ങി. പ്രവാസി വ്യവസായി സാജന്‍ പാറയിലി​െന്‍റ ആത്മഹത്യയുമായി ബന്ധ​െപ്പട്ട വിവാദത്തെ തുടര്‍ന്ന്​​ കോണ്‍ഗ്രസ്​ നടത്തിയ നീക്കങ്ങളാണ്​ ഇക്കുറി കൂടുതല്‍ വാര്‍ഡുകളില്‍ പേരിനെങ്കിലും മത്സരത്തിന്​ കളമൊരുക്കിയത്​.

Related Stories

Anweshanam
www.anweshanam.com