
കല്‍പ്പറ്റ: വയനാട് വന്യജീവനസങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ ഇന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍ നാലു കേന്ദ്രങ്ങളില്‍ ഇടതു മുന്നണി ദേശീയപാത ഉപരോധിക്കും. വൈകിട്ട് യുഡിഎഫ് പ്രതിക്ഷേധസംഗമം നടത്തും.