കേരളം ഇടത്തോട്ട് തന്നെ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

കേരളത്തിൽ എൽഡിഎഫിന് 104-120 സീറ്റ് വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം പറയുന്നത്
കേരളം ഇടത്തോട്ട് തന്നെ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കേരളത്തിൽ ഇടത്പക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലം. 72-80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന.

കേരളത്തിൽ എൽഡിഎഫിന് 104-120 സീറ്റ് വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം പറയുന്നത്. 20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും.

എന്‍ഡിടിവി സര്‍വെ പ്രകാരം എല്‍ഡിഎഫിന് 72മുതല്‍ 76സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിക്കും.

പോള്‍ ഡയറി സര്‍വെ പ്രകാരം എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടും. യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടും. എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവനം.

140 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി 90ലധികം സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. നേരത്തെ അഭിപ്രായ സര്‍വെകളിലും ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്നായിരുന്നു പ്രവചനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com