ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ

കേസിൽ ഹൈക്കോടതി കുറ്റവിമുക്തനായ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത് .കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപെട്ടു .
ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ

ന്യൂഡൽഹി ;ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ .കേസിൽ ഹൈക്കോടതി കുറ്റവിമുക്തനായ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത് .കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപെട്ടു .

വോട്ടെടുപ്പ് ദിവസമായ നാളെ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി എത്തിയത് .നാലാം നമ്പർ കോടതിയിൽ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ നാലാമത്തെ കേസാണിത് .

മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സി ബി ഐയും വിചാരണ നേരിടണമെന്ന് വിധിക്കെതിരെ കസ്തൂരി രംഗ അയ്യർ ,ആർ ശിവദാസൻ നായർ തുടങ്ങിയ പ്രതികൾ നൽകിയ അപ്പീലും കോൺഗ്രസ് നേതാവ് വി എം സുധീരനും നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിക്ക് മുൻപിൽ ഉള്ളത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com