ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു

കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടാണ് ഫ്രാൻസിസ് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു

ന്യൂഡൽഹി :എസ് എൻ സി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു .ഇന്ന് കേസ് പരിഗണിക്കാനിരിക്കെ മുൻപ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയത് .

കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടാണ് ഫ്രാൻസിസ് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത് .മുഖ്യമന്ത്രി പിണറായി വിജയൻ ,എ ഫ്രാൻസിസ് തുടങ്ങിയവരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതി അപ്പീൽ .

No stories found.
Anweshanam അന്വേഷണം
www.anweshanam.com