കോവിഡ്​ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്ന ഉന്നത ഉദ്യോഗസ്​ഥന്​ കോവിഡ്

കോവിഡ്​ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്ന ഉന്നത ഉദ്യോഗസ്​ഥന്​ കോവിഡ്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്​ഥന്​ രോഗം സ്​ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിൻറ്​ സെക്രട്ടറി ലാവ് അഗർവാളിനാണ് (48)​ കോവിഡ്​ പോസിറ്റീവ്​ ആയത്​. അദ്ദേഹം തന്നെയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​.

'പ്രിയപ്പെട്ടവരേ, എന്റെ കോവിഡ് -19 ടെസ്​റ്റ്​ പോസിറ്റീവ് ആയിരിക്കുകയാണ്​. നിലവിൽ മാർഗനിർദേശപ്രകാരം ഹോം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്. എന്റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ഞാൻ അപേക്ഷിക്കുന്നു. ആരോഗ്യ വകുപ്പ് സംഘം എന്റെ സമ്പർക്ക ലിസിറ്റിലുള്ളവരെ കണ്ടെത്തുന്നതാണ്. എല്ലാവരെയും ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നു. ​'-അഗർവാൾ ട്വീറ്റ് ചെയ്തു.

ഐ.ഐ.ടി- ഡൽഹി ബിരുദധാരിയും ആന്ധ്രാപ്രദേശ് കേഡർ ഐ‌.എ‌.എസ് ഉദ്യോഗസ്ഥനുമായ ലാവ് അഗർവാൾ 2016 മുതൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിൻറ്​ സെക്രട്ടറിയാണ്. ഉത്തർപ്രദേശ് സ്വദേശിയാണ് അദ്ദേഹം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com