ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കിയതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു .
ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം ;നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ഏറ്റുമാനൂർ സ്വതന്ത്ര സ്ഥാനാർഥി ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി .ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കിയതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു .

മഹിളാ കോൺഗ്രസ് അധ്യക്ഷ ആയിരുന്ന ലതിക നിലവിൽ ഏറ്റുമാനൂരിൽ വിമത ആയി മത്സരിക്കുകയാണ് .അതേ സമയം മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീഷിക്കുന്നില്ലെന്ന് ലതിക സുഭാഷ്‌ പ്രതികരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com