പതിനാലാം കേരള നിയമസഭയുടെ അവസാന സമ്പൂര്‍ണ സമ്മേളനം ജനുവരി 8 ന്

15 ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്പൂര്‍ണ സമ്മേളനം ജനുവരി 8 ന്

തി​രു​വ​ന​ന്ത​പു​രം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്പൂര്‍ണ സമ്മേളനം ജനുവരി എട്ടിന് ആരംഭിക്കും. സഭാ സമ്മേളനം എട്ടു മുതല്‍ 28 വരെ ചേരാന്‍ സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. 15ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്‍​പു​ള്ള സ​മ്മേ​ള​നം എ​ന്ന നി​ല​യി​ല്‍ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം ഏ​റെ​യാ​ണ് സ​ഭാ സ​മ്മേ​ള​ന​ത്തി​ന്. സ്വ​ര്‍​ണ​ക്ക​ട​ത്ത്, സി​എ​ജി റി​പ്പോ​ര്‍​ട്ട് വി​വാ​ദം, സ്പീ​ക്ക​ര്‍​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്ര​തി​പ​ക്ഷം സ​ഭാ​സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍​ച്ച​യാ​ക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com