രാജമലയിലെ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു;  മൂന്നു പേരെ രക്ഷപെടുത്തി
Top News

രാജമലയിലെ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു; മൂന്നു പേരെ രക്ഷപെടുത്തി

കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു.

News Desk

News Desk

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു. മണ്ണിനടിയില്‍നിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മൂന്നു പേരെ രക്ഷപെടുത്തി. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചു. അഞ്ചുലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം നടന്നത്. കനത്ത മഴയെ തുടര്‍ന്ന് പെരിയവരെ പാലം തകര്‍ന്നു.

സമീപത്തെ ആശുപത്രികള്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളാണ് ഇവിടെയുള്ളത്. 5 ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായി കോളനി നിവാസികള്‍ പറയുന്നു. പെരിയവരെ പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമുണ്ട്. പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല.

Anweshanam
www.anweshanam.com