കുവൈത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി വ്യോമയാനവകുപ്പ് അറിയിച്ചു.
കുവൈത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

കുവൈത്ത്: കുവൈത്തില്‍ അന്താരാഷ്ട്ര വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിച്ചു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി വ്യോമയാനവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, രോഗം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ് ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്ന പ്രവാസികള്‍ക്ക് നേരത്തെ കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഏഴുരാജ്യങ്ങള്‍ക്കൊപ്പം ചൈന, ബ്രസീല്‍, ലബനാന്‍, ഇറ്റലി, കൊളംബിയ, സിംഗപ്പൂര്‍, ഈജിപ്ത് , സ്‌പെയിന്‍ തുടങ്ങി കോവിഡ് വ്യാപന തോത് കൂടുതലായ 29 രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പട്ടികയാണ് അധികൃതര്‍ ഇപ്പോള്‍ പുറത്തു വിട്ടത് . ഇനിയൊരറിയിപ്പുണ്ടാകുന്നത് നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഈജിപ്തില്‍ നിന്നുള്ള ഏഴു വിമാനങ്ങളും ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു വിമാനവും റദ്ദാക്കി. രാജ്യങ്ങശുടെ വിലക്ക് കോവിഡ് സാഹചര്യം പരിഗണിച്ചാണെന്നും ഈ പട്ടികയില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാമെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം ട്വീറ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com