കുതിരാനിൽ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

കുതിരാനിൽ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: ദേശീയപാതയില്‍ കുതിരാനില്‍ വലിയ വാഹനാപകടം. ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com