ഖുശ്ബു ബിജെപിയില്‍

ബിജെപിയുടെ ഡെല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്.
ഖുശ്ബു ബിജെപിയില്‍

ന്യൂഡെല്‍ഹി: പ്രമുഖ തെന്നിന്ത്യന്‍ താരവും കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ഡെല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്.

നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ഖുശ്‌ബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് വാര്‍ത്താക്കുറിപ്പിലൂടെ വിവരം അറിയിച്ചത്. പാര്‍ട്ടിയുമായി യോജിച്ച്‌ പോകാനാകില്ലെന്ന് കാട്ടിയാണ് ഖുശ്ബുവിന്റെ രാജിക്കത്ത്.

പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് ഖുശ്ബുവിന് കടുത്ത പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല എന്നതിലും ഖുശ്ബുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് സൂചന. ഇത് പാര്‍ട്ടി നേതൃത്വത്തെ പല തവണ അറിയിച്ചെങ്കിലും ഒരു തരത്തിലും പ്രതികരണങ്ങളുണ്ടായില്ല. ഇതെല്ലാം ഉരുണ്ടുകൂടിയാണ്, കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ ഖുശ്ബു തീരുമാനിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com