കുംഭമേള ചടങ്ങുകൾ പ്രതീകാത്മകം ആകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

കോവിഡ് വ്യാപനം കണക്കിലെടുത്തു തുടര്നുള്ള ചടങ്ങുകൾ വെട്ടി ചുരുക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
കുംഭമേള ചടങ്ങുകൾ പ്രതീകാത്മകം ആകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കുംഭമേള ചടങ്ങുകൾ പ്രതീകാത്മകം ആകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കുംഭമേളയിൽ പ്രധാന ചടങ്ങുകളായ രണ്ട് ഷാഹി സ്നാനങ്ങൾ കഴിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്തു തുടര്നുള്ള ചടങ്ങുകൾ വെട്ടി ചുരുക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യം നിലവിലുണ്ട്. അതിനാൽ തുടർ ചടങ്ങുകൾ പ്രതീകാത്മകമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയിലെ അടുത്ത പ്രധാന സ്നാന ചടങ്ങ് ഈ മാസം 27 -നു നടക്കേണ്ടതാണ്. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വരായ സ്വാമി അവധീശാനന്ദ ഗിരിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നിർദേശം മുന്നോട്ട് വച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com