ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തവനൂരിൽ കെ ടി ജലീലിന് വിജയം

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തവനൂരിൽ കെ ടി ജലീലിന് വിജയം

മലപ്പുറം: തവനൂരിൽ മുൻമന്ത്രി കെ ടി ജലീൽ വീജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം അവസാന ഘട്ടത്തിലാണ് ജലീലിന്റെ വിജയം. 3066 വോട്ടിനാണ് വിജയം. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് ജലീൽ തോൽപ്പിച്ചത്.

ആദ്യഘട്ടം മുതൽ ലീഡ് നേടിയ ഫിറോസ് അവസാന ഘട്ടത്തിലാണ് ജലീലിനോട് അടിയറവ് പറഞ്ഞത്. തവനൂരിൽ നിന്ന് ഇതോടെ ജലീലിന് ഹാട്രിക് വിജയം നേടാനായി. ഇതിന് മുൻപ് കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും ജലീൽ വിജയിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com