കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തിയതിന് തെളിവ്; സിസിടിവി ദൃശ്യം പുറത്ത്
Top News

കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തിയതിന് തെളിവ്; സിസിടിവി ദൃശ്യം പുറത്ത്

ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് മന്ത്രി കെടി ജലീല്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.

News Desk

News Desk

കൊച്ചി: ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് മന്ത്രി കെടി ജലീല്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചോദ്യം ചെയ്യല്‍ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല. പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് മന്ത്രിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാല്‍ റോഡിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്. ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ തിരികെക്കൊണ്ടുപോകാനായി വാഹനം വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ഈ സിസിടിവി ഫുട്ടേജിലുള്ളത്. രാവിലെ 10 മണിയോടെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് സൂചന. അദ്ദേഹം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.

Anweshanam
www.anweshanam.com