മരിക്കേണ്ടി വന്നാലും മാപ്പെഴുതില്ല; ഏത് അന്വേഷണത്തെയും നേരിടുമെന്ന് കെടി ജലീൽ
Top News

മരിക്കേണ്ടി വന്നാലും മാപ്പെഴുതില്ല; ഏത് അന്വേഷണത്തെയും നേരിടുമെന്ന് കെടി ജലീൽ

"അന്തിമ വിജയം സത്യത്തിനു തന്നെയാകും"

News Desk

News Desk

ന്യൂഡൽഹി: മന്ത്രി കെടി ജലീൽ യുഎഇ കോൺസുലേറ്റിൽ നിന്നു സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി. മരിക്കേണ്ടി വന്നാലും മാപ്പെഴുതില്ല എന്നാണ് കെടി ജലീലിന്‍റെ പ്രസ്താവന.

"ചെയ്യാത്ത തെറ്റിൻ്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും" മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

"എല്ലാ വർഷങ്ങളിലും യുഎഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങൾ കൊവിഡ് പശ്ചാതലത്തിൽ ഈ വർഷം സമയത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിൻ്റെ സൗഹൃദപൂർണ്ണമായ അന്വേഷണത്തെ തുടർന്ന് ഒരു മതാചാര നിർവഹണത്തിന് സഹായിച്ചത്. ഇതാണ് രാഷ്ട്രീയ എതിരാളികൾ എനിക്കുമേൽ ചാർത്തിയിരിക്കുന്ന മഹാപരാധം" മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശ സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം തനിക്കെതിരെ നടത്തുന്ന ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍? എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

വിദേശ സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം തനിക്കെതിരെ നടത്തുന്ന ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍? എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

Anweshanam
www.anweshanam.com