കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും
Top News

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.

By News Desk

Published on :

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നാളെ 206 ദീര്‍ഘദൂര സര്‍വീസുകളാണ് പുനരാരംഭിക്കുക. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക.

കോവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരം ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുക. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗതം നിലനിര്‍ത്തേണ്ടത് അവരുടെ കൂടി ആവശ്യമായി കണ്ട് സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നടത്തി സഹകരിക്കണമെന്നും ഗതാഗതമന്ത്രി പറഞ്ഞു. നിലവില്‍ പൊതുഗതാഗത മേഖലകളില്‍ അഞ്ചുലക്ഷം യാത്രക്കാരാണ് കുറഞ്ഞത്. നല്ലൊരു ശതമാനം ആളുകളാണ് ഇരുചക്ര വാഹനങ്ങളും യൂസ്ഡ് കാറുകളും ഉള്‍പ്പെടെ ബദല്‍ മാര്‍ഗങ്ങള്‍ തേടി തുടങ്ങിയത്. ഇത് പൊതുഗതാഗതത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാകും. ഇത് മനസിലാക്കി സഹകരിക്കാന്‍ സ്വകാര്യ ബസുകള്‍ തയ്യാറാവണം.

Anweshanam
www.anweshanam.com